ആഗോളീകരണം ദളിത്, മുസ്ലിം വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് താരതമ്യ, ചരിത്ര വീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയൊട്ടുക്കും ദളിത് സമൂഹം ആഗോളീകരണത്തിന്റെ സാധ്യതകളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്തിയെന്നും വിദ്യാഭ്യാസ വികസന രംഗത്ത് അവരുടെ പങ്ക് നിര്‍വഹിക്കാന്‍ കഴിയാതെപോയ ഏക വിഭാഗമായി മുസ്ലിംകള് എങ്ങനെ മാറിയെന്നുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്; പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത്.
സിഖ് എന്ന പദത്തില്‍ നിന്നാണ് സിഖിസത്തിന്റെ ഉത്ഭവം. പഠിതാവ് എന്നോ ശിഷ്യന് എന്നോ അര്‍ഥം വരുന്ന സംസ്കൃതപദമായ ശിഷ്യയില്‍ നിന്നാണ് സിഖ് എന്ന പദത്തിന്റെ പിറവി. ഏതാണ്ട് ഇരുപത്തേഴ് മില്യന്‍ അനുയായികളുള്ള ഈ മതത്തിന് വലിപ്പത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. ഇന്ത്യയിലെയും പാകിസ്താനിലെയും പഞ്ചാബ് മേഖലയിലാണ് ഭൂരിഭാഗം സിഖുകാരും വസിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും സിഖുകാര്‍ വസിക്കുന്നുണ്ട്. ബ്രിട്ടനില്‍ മാത്രം 3,36,000ലധികം സിഖുകാരുണ്ട്.
അക്ഷരാര്‍ഥത്തില്‍ മനസ്സാക്ഷിയെ നടുക്കിയ വാര്‍ത്തയുമായിട്ടാണ് 2012 മെയ് എട്ടിന് മീഡിയ നമുക്ക് മുന്നിലെത്തിയത്. കുട്ടനാട്ടെ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂളിലെ ലെജിന്‍ വര്‍ഗീസ് എന്ന പതിനഞ്ചുകാരന് കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് ഇടനാഴിയില്‍ കാണപ്പെട്ടത് തലേദിവസം രാത്രിയായിരുന്നു.
ഫിഖ്ഹ് എന്ന വാക്കിന്റെ ഭാഷാര്‍ഥം അറിവ്, ഗ്രാഹ്യത എന്നിവയാണെങ്കിലും ആഴത്തിലുള്ളതോ രഹസ്യങ്ങളെ ചൂഴുന്നതോ ആയ അറിവിന് മാത്രമേ അത് ഉപയോഗിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഇസ്ലാമിക നിയമ പണ്ഡിതന്മാര് ഫിഖ്ഹിന് നല്കുന്ന നിര്‍വചനം ഇപ്രകാരമാണ്. ``ശര്‍ഇന്റെ പ്രമാണങ്ങളില്‍ നിന്ന് ആവിഷ്കരിക്കപ്പെടുന്ന കര്‍മസംബന്ധമായ നിയമവിധികള്‍ വിവരിക്കുന്ന ശാസ്ത്രം.